കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദന്‍ നിലേക്കനി യുഐഡിഎഐ ചെയര്‍പേഴ്സണ്‍

  • By Staff
Google Oneindia Malayalam News

Nandan Nilekani
ദില്ലി: ഇന്ത്യന്‍ പൗരന്‍മാരായ എല്ലാവര്‍ക്കും തിരിച്ചറിയില്‍ നമ്പരും കാര്‍ഡും നല്‌കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന യൂണീക്‌ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ(യുഐഡിഎഐ) അധ്യക്ഷനായി ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. ഇതോടെ കാബിനറ്റ്‌ മന്ത്രിയുടെ റാങ്കാണ്‌ നിലേക്കനിയെ തേടിയെത്തുന്നത്‌. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഇന്‍ഫോസിസിലെ കോ ചെയര്‍മാന്‍ പദവി നിലേക്കനി ഉടന്‍ ഉപേക്ഷിച്ചേക്കും. 1981ല്‍ നാരായണമൂര്‍ത്തിയും നിലേക്കനിയുമടക്കം എട്ട് പേര്‍ ചേര്‍ന്നാണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്.
ഇതാദ്യമായല്ല നിലേക്കേനി ഇന്‍ഫോസിസിന് പുറത്ത് വന്‍ പ്രൊജക്ടുകളുടെ തലപ്പത്ത് എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് രൂപീകിരയ്ക്കപ്പെട്ട ബാംഗ്ലൂര്‍ അജണ്ട ടാസ്ക്ക് ഫോഴ്സിന്റെ ചെയര്‍മാന്‍ പദവിയും അദ്ദേഹം കൈയ്യാളിയിരുന്നു.
ആസൂത്രണ കമ്മീഷനുമായി സഹകരിച്ചായിരിക്കും യുഐഡിഎഐ പ്രവര്‍ത്തിക്കുക. 2011 ഓടെ എല്ലാ പൗരന്‍മാര്‍ക്കും കാര്‍ഡ്‌ ലഭ്യമാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുഐഡിഎഐ ഉത്തരവാദിത്വമായിരിക്കുമെന്ന്‌ കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി പറഞ്ഞു.

രാജ്യസുരക്ഷയും അതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള മറ്റു സേവനങ്ങളും പ്രദാനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൗരത്വ രേഖ, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഒഴിവാക്കല്‍, സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭ്യമാക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക്‌ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ സഹായമാകും. തിരിച്ചറിയല്‍ കാര്‍ഡില്‍ ജീവശാസ്‌ത്രപരമായ വിവരങ്ങളും ഉള്‍പ്പെടുത്തി കൃത്യത ഉറപ്പാക്കാനും നീക്കമുണ്ട്‌.

ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സസ്‌ രജിസ്‌ട്രാര്‍ ജനറലുമായി ചേര്‍ന്നായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കുക. പ്രാഥമിക ഘടത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കായിരിക്കും യുഐഡി നമ്പര്‍ ലഭിയ്‌ക്കുക. പിന്നീട്‌, പതിനെട്ട്‌ വയസ്സില്‍ താഴെയുള്ളവര്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും എന്നാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X