പാക് താലിബാന്‍ ഇന്ത്യക്ക് ഭീഷണി: ആന്റണി
ദില്ലി: പാക്കിസ്‌താനിലെ താലിബാന്‍ ഭീകരര്‍ ഇന്ത്യയ്‌ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് പ്രതിരോധമന്ത്രി എകെ.ആന്റണി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ആഗോളതലത്തില്‍ തന്നെ ഭീഷണിയാണ്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കാലതാമസം വരുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്‌ച ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ സുരക്ഷാ ഉപദേഷ്‌ടാവ് ജയിംസ് ജോണ്‍സുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ആന്റണി വെളിപ്പെടുത്തി.
താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാകിസ്‌താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുമെന്നും ആന്റണി പറഞ്ഞു. ഭീകരരെ അടിച്ചമര്‍ത്താതെ അവരുമായി ചര്‍ച്ചയില്ലെന്നും ആന്റണി വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന് ശേഷം തീരസുരക്ഷയില്‍ ഇന്ത്യ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കാശ്‌മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications