വിഴിഞ്ഞം പദ്ധതി കേന്ദ്രം ഏറ്റെടുക്കണം: വിജയകുമാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ തയാറാണെന്ന് തുറമുഖ മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിര്‍മ്മാണ കരാര്‍ ലഭിച്ച ലാന്‍കോ കൊണ്ടാപ്പള്ളി പിന്മാറിയതിനെ തുടര്‍ന്ന് പദ്ധതി ആശങ്കയിലാണ്. രാജ്യാന്തര ലോബികളുടെ ഇടപെടലുളളതിനാല് വിഴിഞ്ഞം പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം പദ്ധതി അനശ്ചിതത്വത്തിലായ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പിസി ജോര്‍ജ്ജാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമല്ല പരിഹാരമാണ് വേണ്ടത്. ബിഡ് ഇവാല്യുവേഷന് കമ്മറ്റി എടുക്കുന്ന തീരുമാനത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിഞ്ഞശേഷമേ അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കൂ. നിര്‍മ്മാണ കരാര്‍ സൂമിന് നല്കാതിരുന്നതില് ക്രമക്കേടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ബിഡ് ഇവാല്യുവേഷന് കമ്മറ്റി തന്നെയാണ് സൂമിനെ ഒഴിവാക്കിയത്.
പദ്ധതിയ്ക്കെതിരെ രാജ്യാന്തര തുറമുഖ ലോബികള്‍ രംഗത്തുണ്ട്. അതിനാല്‍ വല്ലാര്‍പ്പാടം മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വിഴിഞ്ഞം പദ്ധതി അനിശ്ചിത്വത്തിലാക്കിയത്.
ചട്ടങ്ങള്‍ പാലിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് കാരണം. ലാന്‍കോ പിന്മാറുമ്പോള് അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. കരാര്‍ ലാന്കോയ്ക്കു തന്നെ നല്കാന് സര്‍ക്കാര്‍ ശ്രമിച്ചു. ഇനി മറ്റൊരു കമ്പനിക്ക് കരാര്‍ ലഭിച്ചാലും സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി വീണ്ടും വൈകുമെന്ന് പിസി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെയും മന്ത്രിയുടെയും അടഞ്ഞ മനസാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടത്തി. ലാന്‍കോയ്ക്ക് കരാര്‍ നല്‍കാനായിരുന്നു സര്‍ക്കാരിനു താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് കരാര്‍ ലഭിച്ച ലാന്‍കോ കൊണ്ടാപ്പള്ളി കണ്‍സോര്‍ഷ്യം ബുധനാഴ്ചയാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications