ലാന്‍കോ പിന്മാറി; വിഴിഞ്ഞം പദ്ധതി അവതാളത്തില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്ന് കരാറുകാരായ ലാന്‍കോ കൊണ്ടാപ്പള്ളി കണ്‍സോര്‍ഷ്യം പിന്മാറി. 55 കോടി രൂപ കെട്ടിവെച്ച് പദ്ധതി ഏറ്റെടുക്കാന്‍ ലാന്കോയോട് ആവശ്യപ്പെടാനിരിയ്ക്കെയാണ് കമ്പനിയുടെ പിന്മാറ്റം.
നിയമപ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടു പോകുന്നതിനാല്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പദ്ധതി നടപ്പില്‍ നിന്നും പിന്മാറുന്നതായി കാണിച്ചാണ് കമ്പനി സര്‍ക്കാരിന് കത്ത് നല്‍കിയത്. വിഴിഞ്ഞം തുറമുഖം സിഇഒ എല്‍ രാധാകൃഷ്ണനെയാണ് കമ്പനി അധികൃതര്‍ കത്ത് ഏല്പിച്ചത്. പദ്ധതിയിലെ അനിശ്ചിതത്വവും തുടര്‍ച്ചയായ നിയമ പ്രശ്നങ്ങളുമാണ് പിന്മാറലിന് കാരണമായി അറിയിച്ചിരിക്കുന്നത്.
സൂം കണ്‍സോര്‍ഷ്യത്തെ സര്‍ക്കാര്‍ നേരത്തെ അയോഗ്യരാക്കിയ പശ്ചാത്തലത്തില്‍ 8000 കോടി രൂപയുടെ പദ്ധതി ഇനി പുനര്‍ലേലം ചെയ്യേണ്ടി വരുമെന്ന് ഉറപ്പായി. പദ്ധതിയുടെ ഒന്നാം ഘട്ടം നാല് വര്‍ഷത്തിനകം പ്രവര്‍ത്തനസജ്ജമാവുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചതതിന് പിന്നാലെയാണ് ലാന്‍കോയുടെ കത്ത് ലഭിച്ചത്.
അതേ സമയം ലാന്‍കോ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സൂചന. ഇതാണ് പിന്മാറ്റത്തിന് കാരണമെന്നും അറിയുന്നു. ഹൈദരാബാദിലെ മെട്രോ പദ്ധതിയില്‍ നിന്നും ഒരാഴ്ച മുമ്പ് ഇവര്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ നിര്‍മാണ കരാര്‍ ലാന്‍കോ കൊണ്ടപ്പള്ളിക്ക് ല്കിയതിനെതിരെ സൂം ഡവലപ്പേഴ്സ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി പ്രകാരം സൂമിന്റെ ബിഡ് വീണ്ടും പരിഗണിച്ചിരുന്നെങ്കിലും സാങ്കേതിക പോരായ്മകള്‍ ചൂണ്ടിക്കാട്ടി ബിഡ് ഇവാലുവേഷന്‍ സമിതി ഇത് തള്ളുകയായിരുന്നു. ഇതിനെതിരെ സൂം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിലാണ് പദ്ധതി നീട്ടിക്കൊണ്ടു പോകുന്നതില്‍ താല്പര്യമില്ലെന്ന് കാണിച്ച് ലാന്‍കോ പദ്ധതിയില്‍നിന്നും പിന്മാറിയിരിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications