ഇന്ത്യയില്‍ വയസ്സന്‍ പട ഏറുന്നു
വാഷിങ്ടണ്‍: ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ വൃദ്ധജനസംഖ്യ ഇന്നത്തേതിന്റെ നാലിരിട്ടയാകുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ പ്രവചനം.
നിലവില്‍ ലോകജനസംഖ്യയില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 51.6 കോടിയാണ്. 2050ല്‍ ഇത് മൂന്നിരട്ടിയായി വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് 153കോടിയാവുമെന്നും സെന്‍സസ് ബ്യൂറോ അധികൃതര്‍ പറയുന്നു
ലോകജനസംഖ്യയില്‍ ഇന്ത്യയും ചൈനയും ഇപ്പോള്‍ തന്നെ മുന്നിലാണെങ്കിലും മൊത്തം ജനസംഖ്യയുമായി താരത്യം ചെയ്യുമ്പോള്‍ വൃദ്ധരുടെ എണ്ണം താരതമ്യേന കുറവാണ്. ഇന്ത്യയില്‍ 62 ലക്ഷവും ചൈനയില്‍ 1.09 കോടിയുമാണ് വൃദ്ധജനതയുടെ എണ്ണം.
എന്നാല്‍ ഇന്നത്തെ യുവതലമുറയ്ക്ക് പ്രായമേറുന്നതോടെ ഈ രാജ്യങ്ങളില്‍ വയസ്സന്‍മാരുടെ എണ്ണവും കൂടും. നൂറ്റാണ്ടിന്‍റെ പകുതി ആവുമ്പോഴേക്കും ചൈനയില്‍ മൂന്നരക്കോടിയും ഇന്ത്യയില്‍ 2.40 കോടി വൃദ്ധരും ഉണ്ടാവുമെന്ന് അമേരിക്കന്‍ സെന്‍സസ് ബ്യൂറോ പ്രവചിയ്ക്കുന്നു.
അതേസമയം, ലോകമെങ്ങും 85 വയസ്സും അതിലധികവും പ്രായമുള്ളവരുടെ എണ്ണം 2050 ആവുമ്പോഴേക്കും അഞ്ച് മടങ്ങായി വര്‍ദ്ധിക്കുമെന്നും സൂചനകളുണ്ട്. ഇത് ഇപ്പോഴുള്ള 40 ലക്ഷത്തില്‍ നിന്ന് 2.19 കോടിയായി ഉയരുമെന്നാണ് പ്രവചനം.












Click it and Unblock the Notifications