അഭയ: ഒളിയ്ക്കാനൊന്നുമില്ലെന്ന് കന്യാസ്ത്രീകള്‍
കോട്ടയം: അഭയാ കേസില്‍ നാര്‍കോ പരിശോധനയെ എതിര്‍ക്കുന്നത് എന്തെങ്കിലും വിവരങ്ങള്‍ ഒളിക്കാനുള്ളത് കൊണ്ടല്ലെന്ന് സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി ജോണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നാര്‍ക്കോ പരിശോധന അധാര്‍മ്മികവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിയ്‌ക്കുന്നതുമാണെന്നാണ് തങ്ങളുടെ നിലപാട്. ഒന്നും ഒളിക്കാനില്ലെന്ന്
തെളിയിക്കുന്നതിന് വേണ്ടിയാണ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
ഇനി ഇതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ കൂടി നാര്‍ക്കോ പരിശോധിയ്‌ക്കാന്‍ അനുവദിയ്‌ക്കില്ല. ടേപ്പില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിയ്‌ക്കാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു.
അതിനിടെ നാര്‍ക്കോ വീഡിയോ ടേപ്പില്‍ കൃത്രിമം കണ്ടെത്തിയ സംഭവത്തില്‍ സിബിഐയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ സഭ
നടത്തുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടേപ്പ് തിരിമറിയ്‌ക്ക് പിന്നില്‍ സിബിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സഭാ സംഘടകള്‍
പ്രസ്‌താവനയുമായി രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ടേപ്പ് തിരിമറിയില്‍ സിബിഐയെ സംശയിക്കണമെന്ന് കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്‌ക്കുന്ന തിരുഹൃദയ സഭാ സമൂഹം സുപ്പീരയര്‍ ജനറല്‍ ഫാദര്‍ മാത്യു കന്നുവെട്ടിയേല്‍ അഭിപ്രായപ്പെട്ടു. സിബിഐ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്‌ക്കുകയാണെന്നാണ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യോഗത്തിന്റെ കുറപ്പെടുത്തല്‍. തിരിമറി കണ്ടെത്താന്‍ സിബിഐയെ നിയോഗിച്ചത് കള്ളനെ കാവലേല്‌പിയ്‌ക്കുന്നത്
പോലെയാണെന്നാണ് കോട്ടയം അതിരൂപത ജാഗ്രത സമിതിയുടെ അഭിപ്രായം.












Click it and Unblock the Notifications