കോടിയേരിയുടെ വീട് റെയ്‌ഡ് ചെയ്യാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ആറു പേര്‍ കൊല്ലപ്പെട്ട ചെറിയതുറ വെടിവെയ്‌പ് സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും ഡിജിപിയുടെയും വീടുകളില്‍ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു.
വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് രേഖകള്‍ കണ്ടെത്താനാണ് സംസ്ഥാനത്തെ പോലീസ് മന്ത്രിയുടെയും ഉന്നത പോലീസ് അധികാരിയുടെയും വീട് റെയ്‌ഡ് ചെയ്യാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിയ്‌ക്കുന്നത്.
സ്വകാര്യ അന്യായത്തിന്‍മേലാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ അഡ്വക്കേറ്റ് പി നാഗരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടേയും ഡിജിപിയുടേയും വീട് പരിശോധിയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications