ദള്‍ വിമതര്‍ക്ക് ഇടത് യോഗത്തിലേക്ക് ക്ഷണം
തിരുവനന്തപുരം: ജനതാദളിലെ ഇടതു ചേരിയ്‌ക്ക് വെള്ളിയാഴ്‌ച നടക്കുന്ന ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണം. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് മുതിര്‍ന്ന നേതാവായ എന്‍എം ജോസഫിനെ ഫോണില്‍ വിളിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.
ക്ഷണമനുസരിച്ച് യോഗത്തില്‍ പങ്കെടുക്കുമെന്ന് വീരന്‍ വിരുദ്ധ വിഭാഗം നേതാവ് ജോസ് തെറ്റയിലും അറിയിച്ചു. ദള്‍ ഇടത് വിഭാഗത്തിന്റെ പ്രതിനിധിയായി മാത്യു ടി തോമസിനെ യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദള്‍ വിഭാഗം ഇടതുമുന്നണിയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ മുന്നണിയ്‌ക്കൊപ്പം ഉറച്ചു നിന്നവരെ ഒപ്പം കൂട്ടാനാണ് സിപിഎം തീരുമാനം.
ഗതാഗത മന്ത്രി സ്ഥാനം ദള്‍ വിമത വിഭാഗത്തിന് തിരികെ നല്‍കാമെന്ന സിപിഎം നിലപാട് വെള്ളിയാഴ്‌ച യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. അതേ സമയം ദളിലെ ന്യൂനപക്ഷത്തിന് ഘടകകക്ഷി പ്രാതിനിധ്യവും മന്ത്രിസ്ഥാനവും നല്‌കുന്നതില്‍ എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് അതൃപ്‌തിയുണ്ടെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications