കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിച്ചഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാരിന്റെ കടമ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ നിയസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മിച്ചഭൂമിയാണെന്നറിയാതെ സ്ഥലം വാങ്ങിയ കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുന്നതിന്‌ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാക്കാത്തത്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെഎം മാണിയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‌കിയത്‌.

സ്ഥലം വാങ്ങിയ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന്‌ കെഎം മാണി പ്രമേയത്തിന്‌ അവതരണാനുമതി തേടിക്കൊണ്ട്‌ ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ നിയമം മനഃപൂര്‍വ്വം നടപ്പാക്കാതിരിക്കുകയും അതിനെതിരെ സര്‍ക്കാര്‍ തന്നെ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ ഭരണഘടനാ ലംഘനമാണെന്ന്‌ കെ. എം. മാണി പറഞ്ഞു.

എന്നാല്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ ഒരു കാരണവശാലും ഈ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന്‌ അടിയന്തര പ്രമേയത്തിന്റെ നോട്ടീസിന്‌ മറുപടി നല്‍കിയ മന്ത്രി കെപി രാജേന്ദ്രന്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മിച്ചഭൂമിയാണെന്ന്‌ അറിയാതെ ഭൂമി വാങ്ങി കൃഷിയിറക്കിയ കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കും. അതേസമയം ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതിന്‌ അറിഞ്ഞുകൊണ്ട്‌ മിച്ചഭൂമി വാങ്ങിയ കോടീശ്വരന്മാരുടെ ഭൂമി ഏറ്റെടുത്ത്‌ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചത്‌.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തതുപോലും അര്‍ഹരായിട്ടുള്ളവര്‍ക്കല്ല വിതരണം ചെയ്‌തതെന്ന്‌ അമ്പായത്തോട്ടിലെ ഭൂമി വിതരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. അമ്പായത്തോട്ടില്‍ രാഷ്‌ട്രീയ സംരക്ഷണത്തോടെ നടന്ന കൈയേറ്റക്കാര്‍ക്കാണ്‌ ഭൂമി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X