ലാല്‍ഗഢ് സൈനിക നടപടി തുടരുന്നു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ലാല്‍ഗഢില്‍ മാവോയിസ്‌റ്റുകള്‍ക്കെതിരായ രണ്ടാംഘട്ട സൈനിക നീക്കം പുരോഗമിയ്‌ക്കുന്നു. മാവോയിസ്‌റ്റുകളുടെ ശക്‌തികേന്ദ്രമായ രാംഗഢിനു സമീപമുള്ള മോഹുല്‍തോളിന്റെ നിയന്ത്രണം സ്വന്തമാക്കാനാണ് സുരക്ഷാ സേനയുടെ ശ്രമം. മേഖലയില്‍ ഇരുകൂട്ടരും തമ്മില്‍ കനത്തപോരാട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാംഘട്ട സേനാ നടപടികളില്‍ മാവോയിസ്‌റ്റ് വിരുദ്ധ നീക്കത്തില്‍ പ്രാവീണ്യം നേടിയ കോബ്രാ കമാന്‍ഡോകളാണ് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സിആര്‍പിഎഫ്, കേന്ദ്ര റിസര്‍വ് പൊലീസ്, സംസ്‌ഥാന സായുധ പൊലീസ്, ദ്രുതകര്‍മ സേന എന്നിവയും ഇവര്‍ക്കൊപ്പമുണ്ട്.
രാംഗഢ് സ്വതന്ത്രമായാല്‍ ലാല്‍ഗഡിന്റെ വടക്കന്‍ മേഖലകള്‍ ഏറെക്കുറെ സര്‍ക്കാര്‍ നിയന്ത്രണത്തിലാകും.
സൈനിക ഓപ്പറേഷനിടെ ആള്‍നാശം കുറച്ച് മുന്നേറാനാണ് സൈന്യത്തിന് ലഭിച്ചിരിയ്‌ക്കുന്ന നിര്‍ദ്ദേശം. ലാല്‍ഗഡ് ഉള്‍പ്പെട്ട വെസ്‌റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ കദാസോള്‍ പ്രദേശം ഇന്നലെ സൈന്യം സ്വതന്ത്രമാക്കിയിരുന്നു.












Click it and Unblock the Notifications