സൂക്ഷിച്ചോ... മുളക് ഗ്രനേഡ് വരുന്നൂ
ഗുവാഹത്തി: സമരത്തിനും കലാപത്തിനും ചാടി ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് ഓര്‍ക്കുക. ഒരു പക്ഷേ നിങ്ങളെ വരവേല്‌ക്കുന്നത് നല്ല നീറിപ്പുകയുന്ന മുളക് ബോംബായിരിക്കും. പ്രതിഷേധക്കാരെയും കലാപകാരികളെയും നിയന്ത്രിയ്‌ക്കാനുള്ള മുളക് ഗ്രനേഡുകളുടെയും ഗ്യാസ് ഷെല്ലുകളുടെയും പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണ്.
ലോകത്തേറ്റവും എരിവുള്ള മുളകായ ദൂത് ജലോക്കിയ ചേര്‍ത്തുള്ള ചില്ലി ഗ്രനേഡിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഡിആര്‍ഡിഒ ഡയറക്ടര്‍ ആര്‍ബി ശ്രീവാസ്‌തവയാണ് അറിയിച്ചത്.
ശത്രുവിനെ കൊല്ലാതെയും പരുക്കേല്‍പ്പിക്കാതെയും തുരത്തുകയെന്ന ലക്ഷ്യമിട്ടാണ് മുളക് ഗ്രനേഡുകള്‍ തയാറാക്കുന്നത്. തീവ്രവാദികള്‍ക്കെതിരെയും മറ്റുമുള്ള പോരാട്ടത്തില്‍ മുളകു ഗ്രനേഡുകള്‍ ഉപയോഗിക്കുമെന്ന് കരസേനാ മേധാവി അടുത്തകാലത്തു വെളിപ്പെടുത്തിയിരുന്നു
ആസമിലും നാഗാലാന്‍ഡിലും വിളയുന്ന ദൂത് ജലോക്കിയ ആണ് ഏറ്റവും എരിവുള്ള മുളകെന്ന ബഹുമതിയായി ഗിന്നസ് ബുക്കില്‍ കയറിക്കൂടിയത്. തങ്ങളുടെ നാട്ടില്‍ വിളയുന്ന ചൂടന്‍ മുളകിനെ നേരിട്ട് ഉപയോഗിക്കാന്‍ നാഗലാന്‍ഡുകാര്‍ പോലും ചങ്കുറ്റം കാണിയ്‌ക്കാറില്ല. അരച്ച് ചട്ടിണിയാക്കി മാംസവിഭവങ്ങള്‍ക്കൊപ്പമാണ് നാഗക്കാര്‍ ഈ മുളക് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications