എപിഎല്‍ അരിവിഹിതം പുനസ്ഥാപിയ്‌ക്കും: കെവി തോമസ്
കൊച്ചി: സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച എപിഎല്‍ അരിവിഹിതം പുനസ്ഥാപിക്കുന്ന് കേന്ദ്ര ഭക്ഷ്യ-കൃഷി സഹമന്ത്രി കെവി തോമസ് അറിയിച്ചു.
ഇത് സംബനധിച്ച് തീരുമാനം അടുത്ത കേന്ദ്രമന്ത്രിസഭാ ഉപസമിതിയില്‍ ഉണ്‌ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഗോഡൗണുകളില്‍ ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. അതിനാല്‍ വിഹിതം പുനസ്ഥാപിക്കുന്നതിന് യാതൊരു തടസമില്ലെന്നും ഒരു ടിവി ചാനലിന് നല്‌കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചത് കേന്ദ്രമന്ത്രിസഭയുടെ ഉപസമിതിയാണ്. അതേ മന്ത്രിസഭാ ഉപസമിതിയ്‌ക്ക് മാത്രമേ അരിവിഹിതം പുനസ്ഥാപിക്കാനും കഴിയൂ.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച അരി മുഴുവനായി ഏറ്റെടുക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അരി ഏറ്റെടുത്തു സൂക്ഷിക്കാന്‍ കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരള ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അടുത്ത മൂന്നിന് ദില്ലിയിലെത്തുമ്പോള്‍ വിശദമായ ചര്‍ച്ച നടത്തും. കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാറിന് കേരളത്തോട് ശത്രുതയില്ലെന്നും കെവിതോമസ് വ്യക്തമാക്കി.












Click it and Unblock the Notifications