Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാ നിയമം ഫലപ്രദമാക്കണം

കോഴിക്കോട്‌: ഗുണ്ടാവിരുദ്ധ നിയമം പോലീസ്‌ സേന ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കോഴിക്കോട്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

സംസ്ഥാന പോലീസ്‌ അവരുടെ അവകാശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. അതേ സമയം ജനങ്ങളോട്‌ മാന്യതയോടെ പെരുമാറാന്‍ പോലീസുകാര്‍ തയാറാകണം. സ്‌ഥിരമായി ജനങ്ങളോടു മോശമായി പെരുമാറുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‌കി.

ഗുണ്ടകളെ പിടികൂടാന്‍ കലക്‌ടര്‍ ഉത്തരവിട്ടാല്‍ അടിയന്തരമായി നടപടിയെടുക്കണം. നിയമം നടപ്പാക്കുന്നതിന്റെ പുരോഗതി ഓരോ ആഴ്‌ചയിലും വിലയിരുത്തും. നിയമ വാഴ്‌ച ഉറപ്പു വരുത്താനുള്ള ബാധ്യത പൊലീസിനുള്ളതാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി.

ബാങ്കുകളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന കേസുകളില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഓഡിറ്റ്‌ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച്‌ കേരള പോലീസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+