Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി രചിയ്‌ക്കുന്നത്‌ ഫാരിസിന്റെ ചരിത്രം വീരന്‍

കണ്ണൂര്‍: ഫാരീസ്‌ അബൂബക്കറിന്റെ പുത്തന്‍ ഇതിഹാസം രചിക്കാനാണ്‌ പിണറായി വിജയനുള്‍പ്പെടെയുള്ള പുതിയ തലമുറയിലെ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന്‌ ജനതാദള്‍ എസ്‌ നേതാവ്‌ എംപി വീരേന്ദ്ര കുമാര്‍. കണ്ണൂരില്‍ ജനതാദള്‍ ജില്ലാ കൗണ്‍സില്‍ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകിയാണെങ്കിലും ഇടതുമുന്നണിയില്‍ ജനതാദളിന്‌ നേരെയുണ്ടായ അവഗണനയ്‌ക്കെതിരെ സിപിഐയും ആര്‍എസ്‌പിയും ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ വീരേന്ദ്രകുമാര്‍ പറഞ്ഞു. ജോസ്‌ തെറ്റയിലിനെ മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കടന്നപ്പള്ളി രാമചന്ദ്രനെ അപമാനിക്കുന്നതിനു തുല്യമാണ്‌.

പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുമിച്ച്‌ നിര്‍ത്തി പ്രവര്‍ത്തിച്ച പാരമ്പര്യമായിരുന്നു ഇടതുമുന്നണിക്കുണ്ടായിരുന്നത്‌. പഴയ ചരിത്രരേഖകള്‍ പിണറായി വിജയന്‍ മറിച്ചുനോക്കിയാല്‍ നന്നായിരിക്കും. സിപിഎമ്മില്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

ഇടതുമുന്നണിയ്‌ക്കുള്ളില്‍ കൂട്ടായ തീരുമാനങ്ങള്‍ക്ക്‌ പകരം വ്യക്തിതാല്‍പര്യങ്ങളാണ്‌ നടക്കുന്നത്‌. ഇതിനെ ജനതാദള്‍ ചോദ്യം ചെയ്‌തതിനാണ്‌ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയാണെന്ന്‌ ജനതാദള്‍ എന്ന പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്‌. ജനാധിപത്യരീതിയിലാണ്‌ പ്രവര്‍ത്തകര്‍ തന്നെ തിരഞ്ഞെടുത്തതെന്നും ദള്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയല്ല മറിച്ച്‌ പാര്‍ട്ടിയുടേതാണ്‌ വീരേന്ദ്രകുമാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇടതുചേരിയ്‌ക്കൊപ്പം ഉറച്ചു നില്‌ക്കുന്ന ദളിലെ ന്യൂനപക്ഷത്തെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിയ്‌ക്കാനുള്ള നീക്കത്തെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ത്തുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+