സ്വവര്‍ഗാനുരാഗം: നിയമഭദേഗതി പരിഗണനയില്‍
ദില്ലി: സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന വകുപ്പ് ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ നിയമമന്ത്രി വീരപ്പ മൊയ്ലിയും ആരോഗ്യ മന്ത്രി ഗുലാംനബി ആസാദും ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പാണ് സ്വവര്‍ഗ്ഗ രതി കുറ്റകരമായി കണക്കാക്കുന്നത്. ജീവപര്യന്തം ശിക്ഷ പോലും ലഭിയ്ക്കാവുന്ന കുറ്റമാണിത്. ഇതില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.
സ്വവര്‍ഗാനുരാഗികളടക്കമുള്ള വിഭിന്ന സമൂഹങ്ങളുടെ പ്രതിനിധികള്‍ ദില്ലിയില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ നീക്കം നടത്തുന്നത്.
സ്വവര്‍ഗരതിക്കാര്‍, ലിംഗമാറ്റം നടത്തിയവര്‍, ഹിജഡകള്‍ തുടങ്ങിയവരാണ് ലൈംഗിക ന്യൂനപക്ഷം എന്ന നിലയിലുള്ള അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ദില്ലിയില്‍ പ്രകടനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള പീഡനവും അവഗണനയും അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്ന ഡോ അന്‍പുമണി രാംദാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ്പാട്ടീല്‍ ഇതിനെ പൂര്‍ണമായും എതിര്‍ത്തു.
ഇത് സംബന്ധിച്ച് കേസ് ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ സ്ത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഈ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസം തീര്‍ത്ത് നിയമമന്ത്രാലയത്തിന്റെ സഹായത്തോടെ ഹൈക്കോടതിക്ക് മറുപടി നല്‍കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications