രാംഗഢ് സുരക്ഷാസേനയുടെ നിയന്ത്രണത്തില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപുര്‍ ജില്ലയില്‍ മാവോയിസ്‌റ്റുകളുടെ ശക്തി കേന്ദ്രമായിരുന്ന രാംഗഢ് സുരക്ഷാ സേന തിരിച്ചു പിടിച്ചു. ആറര മണിക്കൂര്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് രാംഗഢ് തിരിച്ചുപിടിച്ചത്. കഴിഞ്ഞ എട്ടു മാസമായി മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം.
ബംഗാളിലെ മാവോയിസ്‌റ്റുകള്‍ക്കെതിരെയുള്ള നടപടികളില്‍ നിര്‍ണായക മുന്നേറ്റമാണ് സേന നടത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച നിയന്ത്രണത്തിലായ കദാസോളില്‍ നിന്നു മുന്നേറ്റം തുടങ്ങിയ സേന മൊഹ്‌തൂള്‍ ഗ്രാമത്തിലൂടെയാണ് മാവോയിസ്റ്റ് ശക്തികേന്ദ്രമായ രാംഗഢിലെത്തിയത്.
മൊഹ്‌തൂളില്‍ സൈന്യത്തിനു കനത്ത ആക്രമണമാണ് നേരിടേണ്ടിവന്നത്. കുഴിബോംബ് സ്‌ഫോടനങ്ങളും വെടിവെച്ചും ശക്തമായ ചെറുത്തുനില്‌പ് നടത്തിയതിന് ശേഷമാണ് മാവോയിസ്‌റ്റുകള്‍ അടിയറവ് പറഞ്ഞത്.
ഇതിനിടെ രാംഗഢിലെ എഐടിയുസി ഓഫീസിന് മാവോയിസ്‌റ്റുകള്‍ തീയിട്ടു. സേന രാംഗഢിലേക്ക് പ്രവേശിയ്‌ക്കുന്നതിന് മുമ്പ് ഓഫീസില്‍ അഭയം തേടിയെത്തിയപ്പോള്‍ അത് നിഷേധിച്ചതിനാലാണ് തീയിട്ടത്. ബംഗാളില്‍ നിന്നും പരാജയപ്പെട്ട് പിന്‍മാറുന്ന മാവോയിസ്‌റ്റുകള്‍ ജാര്‍ഖണ്ഡിലേക്ക് കടക്കാതിരിയ്‌ക്കാന്‍ മഹുല്‍ടലയ്‌ക്കടുത്തുള്ള ജാര്‍ഖണ്ഡ്-ബംഗാള്‍ അതിര്‍ത്തി അടച്ചിട്ടുണ്ട്.












Click it and Unblock the Notifications