വികസവിഷയങ്ങളില്‍ സമന്വയം വേണം
പാലക്കാട്: വികസനകാര്യങ്ങളില്‍ സമന്വയത്തിന്‍റെ പാത സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഷേധ രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണം.
കേന്ദ്രവിരുദ്ധ രാഷ്‌ട്രീയം പ്രചരിപ്പിക്കാതെ ഇപ്പോഴത്തെ അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications