ജാക്സന്റെ മരണം:വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണമെന്ന്
ലോസ് ആഞ്ചല്‍സ്: പോപ് താരം മൈക്കല്‍ ജാക്സന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയെങ്കിലും ജാക്സന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ ബ്രിയാന്‍ എലിയാസ് ഒരു വെബ് സൈറ്റിനുനല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാഥമിക പോസ്റ്റമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അമ്പതാം വയസ്സിലുള്ള ജാക്സന്റെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണകാരണം വ്യക്തമാവാന്‍ ഇനിയും ആഴ്ചകള്‍ പിടിയ്ക്കുമെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലും അവരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഇതിനിടെ ജാക്സന്റെ മരണത്തിന് ശേഷം കാണാതായ ഡോക്ടര്‍ കോണ്‍റോഡ് മുറെയെ ലോസ് ആഞ്ചലസ് പോലീസ് ചോദ്യം ചെയ്തു. അദ്ദേഹം അന്വേഷണവുമായി സഹകരിയ്ക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അന്ത്യനിമിഷങ്ങളില്‍ ജാക്സന്റെ കൂടെയുണ്ടായിരുന്ന ഏക വ്യക്തിയാണ് ഡോക്ടര്‍.
മരണം സ്ഥിരീകരിച്ച ശേഷം ഡോക്ടറെ കാണാതായത് ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് മരണം സ്വഭാവികമാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ജാക്സന് ഗുരുതരാവസ്ഥയിലാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കണമെന്നുമായിരുന്നു ഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ശനിയാഴ്ച പുറത്തു വിട്ടിരുന്നു.
അതേ സമയം ഡോക്ടറോട് തങ്ങള്‍ക്കും ചില കാര്യങ്ങള്‍ ചോദിയ്ക്കാനുണ്ടെന്ന നിലപാടിലാണ് ബന്ധുക്കള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് പോലെ ജാക്സണ് മയക്കുമരുന്നുകളോ വേദനസംഹാരികളോ കുത്തിവച്ചിരുന്നോ എന്നും തങ്ങള്‍ക്ക് അറിയണമെന്ന് ബന്ധുക്കള്‍ പറയുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications