40 ലക്ഷത്തോളം അശ്ലീല ചിത്രങ്ങളുമായി പിടിയില്‍
മെക്‌സിക്കോസിറ്റി: കുട്ടികളുടെ ലക്ഷക്കണക്കിന് അശ്ലീല ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമായി കനേഡിയന്‍ സ്വദേശി മെക്‌സിക്കോയില്‍ അറസ്‌റ്റിലായി. അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തിജുവാന സ്വദേശി ആര്‍തര്‍ ലെല്ലാന്‍ഡ് സേയറാണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ഹാര്‍ഡ് ഡിസ്‌ക്കുകളിലായി 40 ലക്ഷത്തോളം അശ്ലീല ചിത്രങ്ങളാണ് കണ്ടെത്തിയതെന്ന് മെക്‌സിക്കോ സിറ്റി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട വന്‍ ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. മെക്‌സിക്കന്‍ സുരക്ഷാ മന്ത്രാലത്തിന് കീഴിലുള്ള സൈബര്‍ പോലീസാണ് ഇയാളെ കുടുക്കിയത്.












Click it and Unblock the Notifications