ഓസ്‌ട്രേലിയയില്‍ ആക്രമണം തുടരുന്നു കോടതി
ദില്ലി: ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിയ്‌ക്കുമ്പോഴും അക്രമം തുടരുകയാണെന്ന് സുപ്രീം കോടതി. സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച് നടപടികളെക്കുറി്‌ച് രണ്ടാഴ്‌ചയ്‌ക്കകം വിശദമായ സത്യവാങ്‌മൂലം വീണ്ടും സമര്‍പ്പിയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു.
ഈ പ്രശ്‌നം അവഗണിയ്‌ക്കാനാവില്ല. ആസ്‌ത്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനമാണ് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുളള ആക്രമണങ്ങള്‍ തടയുന്നതിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അന്റോര്‍ണി ജനറല്‍ ജിഇ വഹാന്‍വതി കോടതിയെ ബോധിപ്പിച്ചു.
ആസ്‌ത്രേലിയയിലെയും കാനഡയിലേയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുളള വംശീയ ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഈ മാസമാദ്യം കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications