കലാപം: രാജ്‌താക്കറെ കോടതിയില്‍ കീഴടങ്ങി
മുംബൈ: റെയില്‍വേ ബോര്‍ഡ് പരീക്ഷയ്‌ക്കെത്തിയ ഉത്തരേന്ത്യക്കാരെ മഹാരാഷ്‌ട്രാ നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെയെ കോടതി ജാമ്യത്തില്‍വിട്ടു.
തിങ്കളാഴ്‌ച രാവിലെ മുംബൈ കല്യാണ്‍ കോടതിയില്‍ കീഴടങ്ങിയ താക്കറേയെ അടുത്ത മാസം 13 വരെ ജുഡിഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടിരുന്നു. തുടര്‍ന്നാണ് രാജിന്റെ അഭിഭാഷകന്‍ സയാജി നംഗാരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിയ്‌ക്കുന്നത്.
കേസില്‍ ജൂണ്‍ 29ന് മുമ്പായി രാജ് താക്കറേ കല്ല്യാണ്‍ റെയില്‍വേ കോടതിയില്‍ ഹാജരാകണമെന്ന് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രാവിലെ പത്തരയോടെ ഭാര്യയ്‌ക്കൊപ്പം കോടതിയിലെത്തിയ രാജ് കീഴടങ്ങുകയാണെന്ന് കാണിച്ചുകൊണ്‌ടുളള അപേക്ഷയും ജാമ്യാപേക്ഷയും സമര്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്‌ടബര്‍ 19നാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ റെയില്‍വെ പരീക്ഷയെഴുതാനെത്തിയ ഉത്തരേന്ത്യക്കാരെ അക്രമിച്ചത്. പിന്നീടിത് ഉത്തരേന്ത്യക്കാര്‍ക്കെതിരെയുള്ള കലാപമായി പരിണമിച്ചിരുന്നു.












Click it and Unblock the Notifications