സര്‍ക്കാര്‍ ജോലിയിലും വനിതാ സംവരണം: ചിദംബരം
മാനാമധുരൈ (തമിഴ്‌നാട്): സര്‍ക്കാര്‍ജോലികളില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ബില്‍ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. .
നിലവില്‍ സര്‍ക്കാര്‍ ജോലിക്ക് വനിതകള്‍ക്ക് സംവരണം അനുവദിച്ചിട്ടില്ല. ഈ മേഖലയില്‍ സ്‌ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് സ്വന്തം മണ്ഡലമായ ശിവഗംഗയില്‍ നടത്തിയ പൊതുയോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ലമെന്റിലും അസംബ്ലികളിലും 33 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ പാസാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications