വിലയിടിവില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: തേങ്ങയുടെയും അടയ്ക്കയുടെയും വിലയിടിവ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സിഎഫ് തോമസാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കൊപ്രസംഭരണം പാളിപ്പോയത് മൂലം നാളികേര കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിഎഫ് തോമസ് പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് പറഞ്ഞു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി മുല്ലക്കര രത്നാകരന് പറഞ്ഞു. പിന്നീട് സംസാരിച്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പാമോയില്‍ ഇറക്കുമതി അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഇറങ്ങിപ്പോക്കിന് മുന്നോടിയായി സംസാരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ് ടി പാമോയില്‍ ഇറക്കുമതിയെ ന്യായീകരിച്ചു. കൊപ്രാസംഭരണം പാളിപ്പോയതാണ് വിലയിടിവിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications