അഹൂജ വേലക്കാരിയെ പീഡീപ്പിച്ചു: ഡിഎന്‍എ ഫലം
മുംബൈ: ബോളിവുഡ് താരം ഷൈനി അഹൂജയുടെ വീട്ടുവേലക്കാരി പീഡനത്തിനിരയായെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്‌ത അറിയിച്ചു. ഷൈനിയുടെ ശരീര സ്രവങ്ങളില്‍ നടത്തിയ പരിശോധനയില്‍ സംഭവ സമയത്ത് അദ്ദേഹം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷൈനിയുടെ വലതുകൈയില്‍ കാണപ്പെട്ട മുറിവ് ബലാത്സംഗം നടന്നതിന്റെ തെളിവായി പോലീസ് എടുത്തു. ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്‌ക്കുന്നതിനിടെ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെതുടര്‍ന്നുണ്ടായതാണ് ആഴത്തിലുള്ള ഈ മുറിവെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 15നാണ് വീട്ടു വേലക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഷൈനി അഹൂജയെ മുംബയിലെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്‌തത്. ഫ്‌ളാറ്റില്‍ മറ്റാരുമില്ലാത്ത സമയത്ത് ഷൈനി തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തുവെന്നാണ് 19 കാരിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി എന്നു തെളിയുകയും ഷൈനിയെ പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം പുലര്‍ത്തിയത് എന്ന വാദത്തില്‍ ഉറച്ചു നിന്നിരുന്ന ഷൈനി, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ബലാത്സംഗം, അതിക്രമം, വധഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഷൈനിയ്‌ക്കെതിരേ കേസെടുത്തിരിയ്‌ക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 36കാരനായ ഷൈനിയ്‌ക്ക് കുറഞ്ഞത് ഏഴു വര്‍ഷം വരെ തടവു ലഭിയ്‌ക്കാം. വ്യാഴാഴ്‌ചയാണ് ഷൈനിയുടെ ജുഡീഷ്യല്‍ കാലാവധി അവസാനിയ്‌ക്കുക.












Click it and Unblock the Notifications