സ്വവര്‍ഗ്ഗ ലൈംഗികത: കേന്ദ്രം പിന്നോട്ട്
ദില്ലി: സ്വവര്‍ഗ്ഗലൈംഗികത നിരോധിയ്‌ക്കുന്ന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്‍വലിയുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലവും പ്രതികൂലവുമായി പ്രതികരണങ്ങള്‍ ശക്തമായതോടെയാണ് മുന്‍ തീരുമാനങ്ങളില്‍ നിന്നും കേന്ദ്രം ഒരു ചുവട് പിന്നോട്ട് വെച്ചിരയ്‌ക്കുന്നത്.
നിയമഭേദഗതി ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ് ലി തിങ്കളാഴ്‌ച ഹൈദരാബാദില്‍ പറഞ്ഞു. നിയമം ഭേദഗതി ചെയ്യും എന്ന് പ്രസ്‌താവനയിറക്കിയതിന് പിന്നാലെയാണ് ഈ മലക്കം മറിച്ചില്‍.
വിവിധ മുസ്ലീം സംഘടനകള്‍, ഓള്‍ ഇന്ത്യ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തയിരിക്കുന്നത്. ഇസ്ലാം നിയമപ്രകാരം സ്വവര്‍ഗരതി ശിക്ഷാര്‍ഹമാണെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന സലിം കാസ്‌മി പറഞ്ഞു. ശരീ അത്ത് നിയമത്തിനും ഇസ്ലാമിനുമെതിരെയാണ് സ്വവര്‍ഗരതിയെന്ന് ദാരുല്‍ ഉലൂം സംഘടനയുടെ നേതാവ് മൗലാന അബ്ദുള്‍ ഖലിക് മദ്രാസിയും ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ക്രിസ്‌ത്യന്‍ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം സ്വര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കണമെന്നാവശ്യപ്പെട്ട് വന്‍ നഗരങ്ങളില്‍ പ്രകടനങ്ങളും നടക്കുന്നുണ്ട്.












Click it and Unblock the Notifications