വിഘടനവാദി ബന്ധം: മണിപ്പൂരി നടി ദേവിത അറസ്റ്റില്‍

ഒരു മുതിര്‍ന്ന തീവ്രവാദി നേതാവിനൊപ്പം ഇവരെ ജൂണ്‍ 16ന് ദില്ലിയിലെ ഒരു ഹോട്ടലില്‍ വെച്ച് പിടികൂടിയിരുന്നു. തീവ്രവാദസംഘടനയായ കാങ്കലി യവോള്‍ കന്ന ലുപ് (കെവൈകെഎല്‍)യുടെ നേതാവായ ആര്‍.കെ. രഘുനാഥിനൊപ്പമാണ് ഇവരെ ഹോട്ടലില്‍നിന്നും പിടികൂടിയത്. രഘുനാഥിനെ അപ്പോള്‍ തന്നെ അറസ്‌റ്റു ചെയ്‌തെങ്കിലും ദേവിതയെ പോലീസ് വിട്ടയച്ചിരുന്നു.
എന്നാല്‍ തിങ്കളാഴ്‌ച വൈകിട്ട് ഇംഫാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പോലീസ് ഇവരെ അറസ്‌റ്റു ചെയ്യുകയായിരുന്നു. നടിയെ പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്‌തു കൊണ്ടിരിയ്‌ക്കുകയാണ്. എന്നാല്‍ ദേവിതക്കെതിരെ ആരോപിക്കപ്പെട്ട കുറ്റത്തെക്കുറിച്ച് പോലീസ് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന അവാര്‍ഡ് ജേത്രിയായ ദേവിത ആരോഗ്യപരിശോധനക്കായാണ് ദില്ലിയില്‍ പോയതെന്ന് കുടുംബം അവകാശപ്പെട്ടു. എന്നാല്‍ വിഘടനവാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിയ്‌ക്കാന്‍ അവര്‍ തയാറായില്ല. കെവൈകെഎല്ലിന് ദില്ലിയില്‍ താവളമൊരുക്കാന്‍ നടി സഹായിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications