ബാന്ദ്ര-വര്‍ളി കടല്‍പ്പാലം യാഥാര്‍ത്ഥ്യമായി

1600 കോടി രൂപ ചിലവിട്ട് 10 വര്‍ഷം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 126 മീറ്റര്‍ ഉയരമുള്ള(43 നില കെട്ടിടത്തിന് തുല്യമായ ഉയരം) രണ്ട് ടവറുകളില്‍ നിന്നുള്ള കേബിളുകളില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് പാലം നിര്‍മ്മിച്ചിരിയ്‌ക്കുന്നത്.
നൂറുകിലോമീറ്റര്‍ വേഗത്തില്‍ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിയ്‌ക്കാന്‍ കഴിയും വിധമാണ് നിര്‍മ്മാണം. എന്നാല്‍ അപകട സാധ്യതയും ഇരുചക്ര വാഹന യാത്രികരുടെ സുരക്ഷയും കണക്കിലെടുത്ത് പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എട്ട് വരി പാതയില്‍ രണ്ടെണ്ണം ബസ്സുകള്‍ക്കും ലോറികള്‍ക്കും മാത്രമായി നീക്കിവെച്ചിരിക്കുകയാണ്.
പുതിയ പാലം പൊതുജനത്തിന് തുറുന്നു കൊടുക്കുന്നതോടെ മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
ഏകദേശം 14 ലക്ഷം വാഹനങ്ങള്‍ പ്രതിദിനം സഞ്ചരിയ്‌ക്കുന്ന ബാന്ദ്ര-വര്‍ളി എട്ട് കിലോമീറ്റര്‍ ദൂരം റോഡുമാര്‍ഗം താണ്ടാന്‍ ഗതാഗതത്തിരക്കുള്ള രാവിലെയും വൈകിട്ടും ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെ സമയമാണ് എടുക്കുന്നത്. എന്നാല്‍ കടല്‍പ്പാലത്തിലൂടെ വെറും എട്ട് മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാം.












Click it and Unblock the Notifications