കൊച്ചി മെട്രോയ്ക്ക് ആസൂത്രണ കമ്മീഷന്‍ അംഗീകാരം
ദില്ലി: കൊച്ചി മെട്രോ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുന്നതിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കി. ഇനി മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്‌ക്കാം.
ആസൂത്രണക്കമ്മീഷന്റെ അനുമതി ലഭിച്ചതോടെ കേന്ദ്രത്തിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍പ്പെടുത്തി പദ്ധതിക്ക് അനുമതി വാങ്ങാന്‍ ശ്രമിയ്‌ക്കുമെന്ന് നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്‌ഢി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതി ദില്ലി മെട്രോ മാതൃകയില്‍ നടപ്പാക്കണമെന്ന സംസ്ഥാനത്തിന്റെയും കേന്ദ്ര മന്ത്രാലയത്തിന്റെയും നിലപാടിനോട് ആസൂത്രണക്കമ്മീഷന്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കൊച്ചി മെട്രോ ലാഭകരമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ സംരഭകരെ പങ്കെടുപ്പിച്ച് പദ്ധതി നടത്തണമെന്നുമായിരുന്നു ആസൂത്രണക്കമ്മീഷന്റെ മുന്‍ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള രാഷ്‌ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് പൊതുമേഖലയില്‍ത്തന്നെ പദ്ധതി നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന്‍ അനുമതി നല്‌കിയത്.
തൃപ്പൂണിത്തറയ്‌ക്കും ആലുവയ്‌ക്കുമിടയില്‍ 26 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി. 3048 കോടി രൂപ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന പദ്ധതിയുടെ 40 ശതമാനം (450 കോടി വീതം) കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിയ്‌ക്കും. ബാക്കി തുക വിദേശ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കും.
അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 28 നഗരങ്ങളില്‍ക്കൂടി ജവഹര്‍ലാല്‍ നെഹ്രു നഗരവികസന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് കോഴിക്കോടിനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും ആധുനിക ബസ്സുകള്‍ വാങ്ങാന്‍ നഗരവികസന മന്ത്രാലയം തുക അനുവദിച്ചിട്ടുണ്ട്.
കൊച്ചിയില്‍ 200 ഉം തിരുവനന്തപുരത്ത് 150 ഉം ബസ്സുകളാണ് വങ്ങുക. രണ്ടുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കും ബസ്സ് വാങ്ങുന്നതിന് സഹായം നല്‌കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ തൃശൂര്‍, കൊല്ലം, ആലപ്പുഴ എന്നീ നഗരങ്ങളെയാണ് ഇതില്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications