അഞ്ച് പുതിയ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും
തിരുവനന്തപുരം: പോലീസുകാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലക്യഷ്‌ണന്‍. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നത് ഡിവൈഎഫ്‌ഐക്കാരായാലും കേസെടുക്കും. പോലീസുകാര്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങള്‍ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ-പോലീസ് ഏറ്റുമുട്ടലിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് മന്ത്രി ഇത്തരത്തില്‍ മറുപടി നല്‌കിയത്.
സംസ്ഥാനത്ത് പുതുതായി അഞ്ച് പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സഭയെ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങും. പോലീസില്‍ വനിതകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വനിതാ ബറ്റാലിയന്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും.
തീരദേശമേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി കടലോര ജാഗ്രതാസമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ തടസ്സപ്പെടുന്നതില്‍ തീവ്രവാദ ശക്തികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കും. സ്‌ത്രീകളെ എസ്‌ഐ സെലക്ഷനില്‍ നേരിട്ട് പങ്കെടുപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications