ഓണ്‍ലൈന്‍ പെണ്‍വാണിഭം: ഒരാള്‍ അറസ്‌റ്റില്‍
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കൊച്ചി വാഴക്കുളം സ്വദേശി ഉദയചന്ദ്രന്‍ അറസ്റ്റിലായി. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്‌തു. ഇയാളുടെ പേരില്‍ പതിനേഴ് പെണ്‍വാണിഭക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച്
ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പോലീസ് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കേസ് അന്വേഷിച്ച് നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ജസ്‌റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ ഉത്തരവിട്ടിരുന്നു.
നടി രേഷ്‌മ അടക്കമുള്ള പെണ്‍വാണിഭ സംഘത്തെ കൊച്ചിയില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് ഉദയചന്ദ്രനെ അറസ്‌റ്റ് ചെയ്‌തത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് ഉദയചന്ദ്രന്‍. ഇയാളെ പിടികിട്ടിയില്ലെന്ന് പറഞ്ഞ് കളമശ്ശേരി പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications