കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് സമ്മേളനം വ്യാഴാഴ്ച മുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം വ്യാഴാഴ്‌ച തുടങ്ങും. സമ്മേളനത്തിന്‌ മുന്നോടിയായി ലോക്‌സഭാ സ്‌പീക്കര്‍ മീര കുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ബുധനാഴ്‌ച നടക്കും. സ്‌പീക്കര്‍ പദവയില്‍ അവരോധിതയായതിന്‌ ശേഷം മീര കുമാര്‍ വിളിച്ചു ചേര്‍ക്കുന്ന ആദ്യ സര്‍വ്വകക്ഷിയോഗമാണ്‌ ഇത്‌.

സഭയിലെ പ്രമുഖ കക്ഷികള്‍ക്ക്‌ പുറമേ അംഗബലം കുറവുള്ള കക്ഷികളെയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന്‌ വിവിധ കക്ഷികളുടെ സമന്വയം ഉണ്‌ ടാക്കുന്നതിനാണ്‌ യോഗം.

കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജി നാളെ സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും. മൂന്നിന്‌ മമതാ ബാനര്‍ജി റെയില്‍വേ ബജറ്റ്‌ അവതരിപ്പിയ്‌ക്കും. ആറിനാണ്‌ പൊതുബജറ്റ്‌. അടുത്ത നാല്‌ ആഴ്‌ചകളില്‍ ലോക്‌സഭയിലും രാജ്യസഭയിലും ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ നടക്കും. ആഗസറ്റ്‌ ഏഴിന്‌ ബജറ്റ്‌ സമ്മേളനം സമാപിയ്‌ക്കും. ബജറ്റ്‌ സമ്മേളനത്തില്‍ അതീവ പ്രധാന്യമുള്ള മറ്റു ബില്ലുകളും അവതരിപ്പിയ്‌ക്കുമെന്നാണ്‌ സൂചന.

വനിത സംവരണബില്‍ യുപിഎ സര്‍ക്കാരിന്റെ ആദ്യ നൂറ്‌ ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‌ പുറമെ ആദിവാസി ഭൂമി ബില്‍, വിദ്യാഭ്യാസ പരിഷ്‌കരണ ബില്‍, തുടങ്ങിയവയും ഈ കാലയളില്‍ അവതരിപ്പിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

17 വര്‍ഷം നീണ്ട അന്വേഷണത്തിന്‌ ശേഷം ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വെയ്‌ക്കും. റിപ്പോട്ടില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ ഇത്‌ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യമുറപ്പാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X