അഗ്നി 5ന്റെ മുഖ്യ ചുമതലക്കാരിയായി ടെസ്സി തോമസ്

5000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള അഗ്നി അഞ്ച് ബാലിസ്റ്റിക് മിസൈല്‍ രംഗത്തെ ഇന്ത്യയുടെ പ്രധാന ചുവടു വെയ്പ്പായാണ് കണക്കാക്കപ്പെടുന്നത്. അഗ്നി രണ്ട്, മൂന്ന് മിസൈലുകളുടെ വിജയകരമായ വിക്ഷേപണങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായ അഗ്നി അഞ്ച് പദ്ധതി നടത്തിപ്പിന്റെ ചുമതല ടെസ്സി ഏറ്റെടുക്കുന്നത്. 3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി മൂന്നിന്റെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടര്‍ കൂടിയായിരുന്നു ഇവര്‍. ഇതോടെ പ്രതിരോധ സേനരംഗത്ത്, പ്രത്യേകിച്ച് മിസൈല്‍ സാങ്കേതികരംഗത്ത് സ്ത്രീകള്‍ക്ക് മികവു പുലര്‍ത്താനാകില്ലെന്ന ധാരണകളെ തിരുത്തിക്കുറിയ്ക്കുകയാണ് ഈ ആലപ്പുഴ സ്വദേശിനി.
അഗ്നി അഞ്ചിന്റെ പരീക്ഷണത്തോടെ സ്വയം വികസിതഭൂഖണ്ഡാന്തര മിസൈല്‍ പദ്ധതിയുള്ള ലോകരാഷ്രങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ ഉയരും. നിലവില്‍ ഈ വിഭാഗത്തില്‍പെടുന്ന മിസൈലുകള്‍ കൈവശമുള്ള അഞ്ച് രാജ്യങ്ങളേ ലോകത്തുള്ളു. അഗ്നി അഞ്ച് മിസൈല്‍ അടുത്ത വര്‍ഷം പരീക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ ഗവേഷണകേന്ദ്രത്തിന്റെ പ്രതീക്ഷ.
തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി ടെക്കും പൂണെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജീസില്‍ നിന്നും എം ടെക്കും നേടിയ ടെസ്സി തോമസ് 1988ലാണ് ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്.
ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മുന്‍പ്രസിഡന്റ് എപിജെ അബ്ദുള്‍കലാമിന്റെ അഗ്നി മിസൈല്‍ പദ്ധതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ് ടെസ്സിയുടെ ജീവിത്തത്തില്‍ വഴിത്തിരിവായത്. ടെസ്സിയെ കൂടാതെ 20 ശാസ്ത്രജ്ഞകളുണ്ടായിരുന്നെങ്കിലും ആദ്യമായി പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത് ടെസ്സിയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications