ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നിയമഭേദഗതി: പ്രേമചന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജലചൂഷണം തടയുന്നതിന് ഭൂഗര്‍ഭ ജലവിതരണ നിയമം ഭേദഗതി ചെയ്യുമെന്ന് ജലവിഭവമന്ത്രി എന്‍കെ പ്രേമചന്ദന്‍. സ്വകാര്യ വ്യക്തികള്‍ കുഴല്‍ക്കിണറുകള്‍ സ്‌ഥാപിച്ച് വന്‍തോതില്‍ ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമഭേദഗതി ബില്‍ ഈ വര്‍ഷം തന്നെ നിയമസഭയില്‍ അവതരിപ്പിയ്‌ക്കുമെന്നും മന്ത്രി ഉറപ്പു നല്‌കി.
സംസ്ഥാനത്തെ കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകള്‍ ഘട്ടം ഘട്ടമായി നവീകരിയ്‌ക്കും. മുഴുവന്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കോളനികളിലും കുടിവെള്ളമെത്തിയ്‌ക്കാന്‍ പുതിയ പദ്ധതി രൂപികരിയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു.
ജലനിധി പദ്ധതി 400 ഗ്രാമ പഞ്ചായത്തുകളിലേയ്‌ക്ക് കൂടി വ്യാപിപ്പിയ്‌ക്കും. ജലസംരക്ഷണം, മഴവെള്ള സംഭരണം എന്നിവയ്‌ക്കായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും ഇതിനായി ജനകീയകര്‍മ്മപരിപാടി നടപ്പാക്കാനും തീരുമാനിച്ചതായി ജലവിഭവമന്ത്രി നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications