കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: വിഎസ് പ്രധാനമന്ത്രിയെ കാണും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും ജലവിഭവമന്ത്രി എന്‍കെ പ്രേമചന്ദ്രനും പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കാണും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ്‌ വീണ്ടും പ്രധാനമന്ത്രിയെ കാണുന്നത്‌.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതിയോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. അണക്കെട്ട്‌ ഗുരുതരാവസ്ഥയിലാണെന്ന്‌ വിദഗ്‌ധ സമിതി റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്‌തു. വിഷയത്തില്‍ സംസ്ഥാനത്തെ എംപിമാരുടെ പ്രത്യേക യോഗം വിളിക്കാനും ധാരണയായി.

കേന്ദ്രസര്‍ക്കാരില്‍ കേരളത്തിന്‌ അനുകൂലമായ സാഹചര്യമുള്ള സമയത്ത്‌ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‌ ലക്ഷ്യമിട്ടാണ്‌ നീക്കം നടത്തുന്നത്‌. കാലവര്‍ഷം ആരംഭിച്ചതും അടുത്തിടെയുണ്ടായ ചെറിയ ഭൂചലനത്തില്‍ ഡാമിന്റെ വിള്ളല്‍ വര്‍ദ്ധിച്ചതും ആശങ്കയുണര്‍ത്തിയിട്ടുണ്ട്‌. ചര്‍ച്ചയില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും

എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്കുള്ള തീയതി തീരുമാനിച്ചിട്ടില്ല. 4, 5 തീയതികളില്‍ നടക്കുന്ന സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി 3ന്‌ ഡല്‍ഹിയില്‍ എത്തും.ഈ സമയത്ത്‌ കൂടിക്കാഴ്‌നടത്തുമെന്നാണ്‌ അറിയുന്നത്‌. കൂടാതെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ഇക്കാര്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X