Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഒരാള്‍ക്കു കൂടി എച്ച്‌1എന്‍1 പനി

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്കു കൂടി എച്ച്‌1എന്‍1 പനി ബാധ സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രയില്‍ നിരീക്ഷണത്തിലായിരുന്ന കോട്ടയം ചെങ്ങന്നൂര്‍ സ്വദേശിനിയായ മേരി ഫിലിപ്പി(67)നാണ്‌ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്‌.

ഇതോടെ സംസ്ഥാനത്ത്‌ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം നാലായി.

്‌രണ്ടു ദിവസം മുന്‍പ്‌ കാനഡയില്‍ നിന്നും പനി ബാധിച്ചു നെടുമ്പാശേരിയില്‍ എത്തിയതായിരുന്നു ഇവര്‍. ദില്ലിയിലെ ഇന്‍സ്റ്റി റ്റിയൂട്ട്‌ ഒഫ്‌ കമ്മ്യൂണിക്കബിള്‍ ഡിസീസാണ്‌ രോഗം സ്ഥിരീകരിച്ചത്‌.നിരീക്ഷണത്തിലിരിക്കുന്ന മറ്റു മൂന്നുപേര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്‌.

കൊച്ചിയില്‍ ഒരാളെ കൂടി രോഗ ബാധ സംശയത്തെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ നിന്നും രാവിലെ നെടുമ്പാ!ശേരി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ആലുവ താലൂക്ക്‌ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്‌.

അഞ്ച്‌ ദിവസം കൊണ്ട്‌ രോഗം സുഖപ്പെടുമെങ്കിലും ഏഴ്‌ ദിവസത്തിനു ശേഷം മാത്രമേ ഇവരെ പുറത്തേക്കു വിടുകയുള്ളൂവെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിന്‌ പുറമെ രോഗബാധ സ്ഥിരീകരിച്ചവരുടെ കൂടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരിലും പ്രാഥമിക പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്‌.

കേരളത്തില്‍ നിന്നുള്ള നാലു പേരുള്‍പ്പെടെ ഇന്ത്യയില്‍ 113 പേര്‍ക്ക്‌ പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+