ദോഹയില്‍ കപ്പല്‍ മുങ്ങി; മലയാളിയെ കാണാതായി
ദോഹ: ദോഹാ തുറമുഖത്തിന് സമീപം ചെറു കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 29 പേരെ കാണാതായി. മാവേലിക്കര സ്വദേശിയായ ജോര്‍ജ്ജ് മാത്യുവിന്റെ ഡമാസ് വിക്ടറിയെന്ന കപ്പലാണ് മുങ്ങിയത്. മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കാണാതയവരില്‍ ഒരാള്‍ എറണാകുളം വൈപ്പിന്‍ സ്വദേശി ജോസ് മോന്‍ (23) ആണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
മുങ്ങിയ കപ്പലില്‍ ആറു പേരെ രക്ഷപ്പെടുത്തിയതായും ഇതില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണെനന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവരില്‍ മലയാളികള്‍ എത്രയുണ്ടെന്ന് കൃത്യമായ വിവരം ഇനിയും ലഭ്യമല്ല. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം ലഭിച്ചത്.
ദോഹ തുറമുഖത്തു നിന്നും എട്ട് നോട്ടിക്കല്‍ മൈലകളെ കപ്പല്‍ ചാനല്‍ തുടങ്ങുന്ന സ്ഥലത്താണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ അപകടം നടന്നത്. കപ്പലിന്റെ മുകള്‍ത്തട്ടില്‍ ഉറങ്ങിയിരുന്നവരാണ് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കപ്പലിനകത്ത് ഉറങ്ങിയവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ദുബായ് ആസ്‌ഥാനമായ മിഡ്‌ഗള്‍ഫ് കമ്പനി എണ്ണക്കിണറിലേയ്‌ക്ക് സപ്ലൈ സര്‍വ്വീസ് നടത്തുന്ന എന്ന കപ്പലാണു മുങ്ങിയത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.












Click it and Unblock the Notifications