ജാക്സന്റെ മക്കളുടെ പിതാവ് മറ്റൊരാള്‍?
ലോസ് ആഞ്ചലസ്: പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ മരണാനന്തര വിവാദങ്ങളിലേക്ക് ഒന്നു കൂടി. ജാക്സന്റെ മുതിര്‍ന്ന രണ്ട് കുട്ടികളുടെയും യഥാര്‍ത്ഥ പിതാവ് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ത്വക്ക് രോഗ ഡോക്ടര്‍ അര്‍നോള്‍ഡ് ക്ലെയിനാണെന്ന് യുഎസ് വീക്ക്ലി മാഗസിന് റിപ്പോര്‍ട്ട് ചെയ്തു.
ജാക്സന്റെ രണ്ടാം ഭാര്യ ഡെബി റോവ് ജന്മം നല്കിയ പ്രിന്‍സും (12), പാരിസും (11) ഡോക്ടറുടെ മക്കളാണെന്നാണ് വിവിധ വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് മാഗസിന് പറയുന്നത്. ഡെബിയുടെ മേലുദ്യോഗസ്ഥന് കൂടിയായിരുന്നു ക്ലെയിന്. 1980ല്‍ നഴ്സസ് അസിസ്റ്റന്റ് ആയിരിക്കുമ്പോഴാണ് റോവ് ജാക്സണുമായി പരിചയപ്പെടുന്നത്.
ജാക്സനും ഡെബിയും മക്കളെ സംബന്ധിച്ചുള്ള രഹസ്യം പുറത്ത് പറയില്ലെന്ന് കരാര്‍ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പിതൃത്വം സംബന്ധിച്ചുള്ള രഹസ്യം ഇരുവരും മക്കളെ അറിയിച്ചിട്ടില്ലെന്നും മാഗസിന് റിപ്പോര്‍ട്ടിലുണ്ട്.
വിവാദത്തെക്കുറിച്ച അര്‍നോള്‍ഡ് ക്ലെയിന് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ കുട്ടികളുടെ അവകാശം ലഭിയ്ക്കുന്നതിന് ഡെബി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനകളുണ്ട്. ജാക്സന്റെ മൂന്നാമത്തെ മകന് ജന്മം നല്‍കിയത് അജ്ഞാതയായ വാടക മാതാവാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications