ബംഗാളില്‍ ഇടതിന് വീണ്ടും തിരിച്ചടി
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയ്ക്ക് വന്‍ തിരിച്ചടി.
പശ്ചിമബംഗാളിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് സഖ്യം 13 സീറ്റുകളില്‍ വിജയിച്ചു. ഇടത് കോട്ടകളായിരുന്ന സൗത്ത് ഡംഡം, സിലിഗുരി തുടങ്ങിയിടങ്ങളിലും ഇടത് സഖ്യം പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ട നീണ്ട ഇടതു മുന്നണിയുടെ കുത്തക അവസാനിയ്ക്കുന്നതിന്റെ സൂചനകളാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ജനവിധി മാനിച്ച് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. തങ്ങളുടേത് ജനകീയ വിജയമാണെന്ന് ത്രിണമൂല്‍ നേതാവ് മമതാ ബാനര്‍ജി അവകാശപ്പെട്ടു. കോണ്‍ഗ്രസിലും തൃണമൂലിലുമുളള വിശ്വാസം ജനങ്ങള്‍ ആവര്‍ത്തിച്ചുവെന്ന് തൃണമൂലിന്റെ നിയമസഭാ നേതാവ് പാര്‍ത്ഥ ചതോപാദ്ധ്യായ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഇടത് സഖ്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.
ഇത്തരത്തിലൊരു തിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാനഗതാഗത വകുപ്പുമന്ത്രിയുമായ സുഭാഷ് ചക്രവര്‍ത്തി പറഞ്ഞു. ബംഗാളിലെ 10 ജില്ലകളിലെ 16 മുനിസിപ്പാലിറ്റികളില്‍ 11ലും ഇടതുമുന്നണി ഭരണമാണ് നിലനിന്നിരുന്നത്. തൃണമൂലിന് ഒരു മുനിസിപ്പാലിറ്റിയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സിന് മൂന്നും.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സിലിഗുഡി സബ്ഡിവിഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കാണ് ജയം.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications