Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്‌പ കൊടുക്കാത്തതിന്‌ എംപി ബാങ്ക്‌ മാനേജരെ തല്ലി

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ മെഹബൂബ്‌ നഗറില്‍ വായ്‌പ തരാന്‍ വിസമ്മതിച്ച ബാങ്ക്‌ മാനേജരെ കോണ്‍ഗ്രസ്‌ എംപി ചെകിട്ടത്തടിച്ചു. നാഗര്‍ കുര്‍ണൂല്‍ മണ്‌ഡലത്തില്‍ നിന്നുള്ള എംപിയായ മണ്‌ഡ ജഗന്നാഥിനാണ് ആന്ധ്രാ ഗ്രാമീണ്‍ വികാസ്‌ ബാങ്കിന്റെ ബ്രാഞ്ച്‌ മാനേജരായ രവീന്ദര്‍ റെഡ്‌ഡിയെ തല്ലിയത്‌. ഇതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വന്‍ വിവാദമായിരിക്കുകയാണ്‌.

മാനേജരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ പാര്‍ട്ടി ഘടകത്തോട്‌ നിര്‍ദ്ദേശിച്ചിട്ടുണണ്ട്‌.

സംഭവത്തില്‍ എംപി ജഗന്നാഥ് ഖേദം പ്രകടിപ്പിച്ചു. ബാങ്ക്‌ മാനേജരുടെ ചെകിട്ടത്ത്‌ അടിച്ചില്ലെന്നും കഴുത്തില്‍ കൈവെയ്‌ക്കവെ അബദ്ധത്തില്‍ കവിളത്ത്‌ കൈ തട്ടുക മാത്രമേ ഉണ്ടായതെന്നും എംപി പറയുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള വായ്‌പ അനുവദിക്കാന്‍ വിസമ്മതിച്ചതിനെപ്പറ്റി ചോദിയ്‌ക്കാന്‍ ചെന്നപ്പോള്‍ മാനേജര്‍ ദലിതനായ തന്നെ അധിക്ഷേപിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മാനേജര്‍ വളരെ പരുഷമായാണ്‌ പെരുമാറിയത്‌. ഒരു പാര്‍ലമെന്റ്‌ അംഗത്തോട്‌ കാട്ടേണ്ട ആദരവ്‌ കാണിച്ചില്ല.

അതേസമയം തന്നെ മര്‍ദ്ദിയ്‌ക്കുകയും ഷര്‍ട്ട്‌ വലിച്ചു കീറുകയും ചെയ്‌തതായി മാനേജര്‍ പോലീസിന്‌ നല്‌കിയ പരാതിയിലുണ്ട്‌.
സോണിയാഗാന്‌ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി സംസ്‌ഥാന ഘടകത്തോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എംപിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന്‌ ബാങ്ക്‌ ജീവനക്കാരുടെ സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+