സിപിഐ മുഖ്യമന്ത്രിയുടെ പക്ഷം പിടിച്ചില്ല
ദില്ലി: സിപിഐ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പക്ഷം പിടിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സിപിഐ സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്‌മായില്‍. ബുധനാഴ്‌ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന മനപ്പൂര്‍വം വിട്ടുനിന്നിട്ടില്ല. പങ്കെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ഇസ്‌മായില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ല. പാര്‍ട്ടിയിലെ നേതാക്കളെല്ലാം ഇപ്പോള്‍ ദില്ലിയിലാണ്. അതിനാല്‍ ഭക്ഷ്യമന്ത്രി സി ദിവാകരനെ യോഗത്തില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെയാണ് മന്ത്രിസഭായോഗം നടന്നതിനാല്‍ അദ്ദേഹം അവിടേക്ക് പോവുകയായിരുന്നു. പങ്കെടുക്കാത്തത് യാദ്യശ്ചികം മാത്രമാണെന്നും ഇസ്‌മായില്‍ വിശദമാക്കി. സിപിഐ വിട്ടുനിന്നത് രൂക്ഷമായ ഭിന്നത മൂലമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ജനതാദളിലെ വിമതവിഭാഗത്തെ പങ്കെടുപ്പിക്കുന്ന കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഇസ്‌മായില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ സഹായിച്ച കേരളത്തിലെ ജനതാദള്‍ എസിന്റെ ഔദ്യോഗിക വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് തിരികെ കൊണ്ടു വരുന്ന കാര്യം ആലോചിയ്‌ക്കാനാവില്ല. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ് ട് എച്ച്‌ഡി ദേവഗൗഡ വ്യക്തമാക്കിയത് ഇവര്‍ എല്‍ഡിഎഫിനൊപ്പമാണെന്നാണ്. എന്നാല്‍ ഇതുവരെ ദള്‍ പിളര്‍ന്നിട്ടില്ലെന്നും ഇസ്‌മായില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് വിമതവിഭാഗത്തെ പങ്കെടുപ്പിക്കുന്ന കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇസ്‌മായില്‍ പറഞ്ഞു.












Click it and Unblock the Notifications