കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ദന്‍ വായടക്കണമെന്ന്‌ സിപിഎം

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കടുത്തപരാജയത്തില്‍ നിരന്തരം കുറ്റപ്പെടുത്തുന്ന സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‌ സിപിഎം നേതൃത്വത്തിന്റെ താക്കീത്‌. ഇത്തരം കാര്യങ്ങളില്‍ സംയുക്ത നിലപാട്‌ സ്വീകരിയ്‌ക്കുന്നതാണ്‌ നല്ലതെന്ന്‌ സിപിഎം നിര്‍ദ്ദേശിച്ചതായും സൂചയുണ്ട്‌.

വ്യക്തിപരവും രഹസ്യവും എന്നു വിശേഷിപ്പിച്ചുകൊണ്‌ടുളള കത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ പാര്‍ട്ടിയ്‌ക്കുളള അതൃപ്‌തി ബര്‍ദനെ അറിയിച്ചിരിക്കുന്നത്‌.

ലാല്‍ഗഢ്‌ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ ഇടതുമുന്നണിയുടെ തോല്‍വിയ്‌ക്കു കാരണം സിപിഎം നേതാക്കളുടെ പ്രവര്‍ത്തന ശൈലിയാണെന്ന്‌ ബര്‍ദന്‍ വിമര്‍ശിച്ചിരുന്നു. മാവോയിസ്‌റ്റ്‌ ആക്രമങ്ങളുണ്ടായ ആദിവാസി മേഖലകളില്‍ മൂന്ന്‌ പതിറ്റാണ്ടായി വികസനമെത്തിയിട്ടില്ലെന്നും ബര്‍ദന്‍ വെട്ടിത്തുറന്ന്‌ പറഞ്ഞിരുന്നു. അമേരിക്കയുമായി ആണവക്കാര്‍ ഉണ്ടാക്കിയതിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന്‌ നല്‌കിയ പിന്തുണ പിന്‍വലിയ്‌ക്കേണ്ടിയിരുന്നില്ല എന്ന തരത്തിലുള്ള അഭിപ്രായവും ബര്‍ദന്‍ പ്രകടിപ്പിച്ചിരുന്നു.

ഏറ്റമൊടുവില്‍ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്‌ക്ക്‌ കാരണം സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണെന്ന്‌ ബര്‍ദന്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചതാണ്‌ കാരാട്ടിനെ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്‌.

തെറ്റുതിരുത്തല്‍ നടപടികളെ ബാധിക്കുന്ന തരത്തില്‍ പ്രസ്‌താവനകള്‍ നടത്തരുതെന്നാണ്‌ കാരാട്ടിന്റെ ആവശ്യം. കൂട്ടായ തീരുമാനങ്ങളാണ്‌ ഇടതുപക്ഷം കൈക്കൊണ്‌ടതെന്ന കാര്യം മറക്കരുത്‌.

ആണവക്കരാര്‍ പോലെയുള്ള വിഷയങ്ങളില്‍ നേരത്തെ യോജിച്ച തീരുമാനമെടുത്ത ശേഷം ഇതു പോലെ അഭിപ്രായ പ്രകടനം നടത്തുന്നതിലുള്ള വിയോജിപ്പും സിപിഎം അറിയിച്ചിട്ടുണ്ട്‌.

പ്രശ്‌നങ്ങള്‍ സ്വയം വിമര്‍ശനപരമായി ചര്‍ച്ച ചെയ്യണമെന്നാണ്‌ സിപിഎമ്മിന്റെ അഭിപ്രായം. ഒരു പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി ശരിയല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിപിഐ ജനറല്‍ സെക്രട്ടറിയോട്‌ കത്തില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X