ഇന്ധന വില വര്‍ദ്ധനവ്: സഭയില്‍ വന്‍ പ്രതിഷേധം
ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്‌തംഭിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ച് വ്യാഴാഴ്‌ച രാവിലെ സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകായയിരുന്നു.
മുന്‍ സഭാംഗങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം സ്പീക്കര്‍ വായിച്ച് കഴിഞ്ഞയുടന്‍ പെട്രോള്‍, ഡീസല്‍ വില സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപാര്‍ട്ടികളാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സമാജ് വാദി പാര്‍ട്ടി അംഗങ്ങളും ബിജെപിയുംഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ സഭയില്‍ ബഹളം രൂക്ഷമാവുകയായിരുന്നു.
തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവെയ്‌ക്കുകയാണെന്ന് സ്‌പീക്കര്‍ അറിയിച്ചു. രാജ്യസഭയിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications