എല്‍ഡിഎഫ് യോഗം: വിഎസിനെ ക്ഷണിച്ചില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫ് യോഗം ബുധനാഴ്ച ഉണ്ടായിരുന്നതായി തനിയ്ക്ക് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. എല്‍ഡിഎഫ് യോഗത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു യോഗം നടന്നതായി കരുതുന്നില്ലന്ന് വിഎസ് പ്രതികരിച്ചത്.
എല്‍ഡിഎഫ് യോഗം ഉള്ളതായി എന്നെ ആരെങ്കിലും അറിയിക്കുകയോ ഞാന്‍ ഇല്ലാതിരിയ്ക്കുകയോ ചെയ്തിട്ടില്ലെന്നും വിഎസ് പറഞ്ഞു. എകെജി സെന്ററില്‍ നടന്ന യോഗത്തില്‍ അങ്ങ് പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോയെന്ന് ആരാഞ്ഞപ്പോല്‍ എകെജി സെന്ററില്‍ പല യോഗങ്ങളും കൂടാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ സാന്നിധ്യം ആവശ്യമില്ലാത്ത യോഗമായിരിക്കും കൂടിയത്. മുഖ്യമന്ത്രി പറഞ്ഞു. താന്‍ കൊണ്ടാണ് സിപിഐ പ്രതിനിധികളും യോഗത്തില്‍ നിന്നും വിട്ടു നിന്നത് എന്ന് പറയുന്നത് ശരിയല്ലെന്നും വിഎസ് വ്യക്തമാക്കി.
സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗം പത്തു മിനിറ്റിനുള്ളില്‍ പിരിഞ്ഞിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയും സിപിഐയും പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് കൊണ്ടാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് സി പി ഐ വൃത്തങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിരുന്നു.
അതേ സമയം ബുധനാഴ്ച നടന്ന് എല്‍ഡിഎഫ് യോഗം തന്നെയാണെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനി ഉറപ്പിച്ചു പറയുന്നു. സ്വാശ്രയ എന്‍ജിനീയറിങ്-മെഡിക്കല്‍ പ്രവേശന കരാര്‍ എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കിയതായി ദേശാഭിമാനിയുടെ റിപ്പോര്‍ട്ടിലുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications