ഭാരിച്ച ഉത്തരവാദിത്വം: വിഎസിനെ വിളിച്ചില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്‌ച ചേര്‍ന്നത് സമ്പൂര്‍ണ എല്‍ഡിഎഫ് യോഗമല്ലായിരുന്നുവെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
സ്വാശ്രയ പ്രശ്‌നത്തെക്കുറിച്ച് ഘടകക്ഷിനേതാക്കളെ ആലോചിക്കാനുളള യോഗം മാത്രമായിരുന്നു അത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ഭാരിച്ച ഉത്തരവാദിത്വം ഉള്ളതിനാലുമാണ് മുഖ്യമന്ത്രി വിഎസ് അച്യുതാന്ദനെ യോഗത്തിലേക്ക് വിളിയ്‌ക്കാതിരുന്നത്.
ഇടതുമുന്നണി യോഗത്തിലേയ്‌ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നില്ലെന്നും അതിനാല്‍ സിപിഐ നേതാക്കള്‍ വിട്ടുനിന്നുവെന്നും വാര്‍ത്തളുണ്‌ടായ പശ്ചാത്തലത്തിലാണ് കണ്‍വീനറുടെ പ്രസ്‌താവന.
സിപിഐയുടെ മുതിര്‍ന്ന നേതാക്കളാരും യോഗം നടക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഇല്ലായിരുന്നു. സിപിഐ മന്ത്രിമാര്‍, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.












Click it and Unblock the Notifications