കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമന നിരോധനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പിഎസ്‌സി നിയമനങ്ങളിലെ സ്‌തംഭനാവസ്ഥ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ പ്രമേയാവതരണത്തിന്‌ നോട്ടീസ്‌ നല്‌കിയത്‌.

ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തതിനാലും വിരമിക്കല്‍ തീയതി ഏകീകരിച്ചതിനാലും സംസ്ഥാനത്ത്‌ നിയമന നിരോധനം നിലനില്‍ക്കുകയാണെന്ന്‌ തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ പ്രമേയത്തിന്‌ അവതരണാനുമതി തേടിക്കൊണ്ട്‌ പറഞ്ഞു.

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പല വകുപ്പുകളിലും പിന്‍വാതില്‍ നിയമനമാണ്‌ നടക്കുന്നത്‌. പിഎസ്‌സി വഴി ഇപ്പോള്‍ കരാര്‍ നിയമനമാണ്‌ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന്‌ മറുപടി പറഞ്ഞ ധനമന്ത്രി ഡോ ടിഎം തോമസ്‌ ഐസക്‌ ഒഴിവുകള്‍ നികത്തുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടാകാമെന്നും അത്‌ പരിശോധിക്കുമെന്നും അറിയിച്ചു.

മുന്‍ സര്‍ക്കാര്‍ 15000 തസ്‌തികകള്‍ റദ്ദു ചെയ്‌തപ്പോള്‍ ഈ സര്‍ക്കാര്‍ 7000 തസ്‌തികകകള്‍ പുതിയതായി സൃഷ്ടിയ്‌ക്കുകയാണ്‌ ചെയ്‌തതെന്നും ഐസക്ക്‌ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രമേയത്തന്‌ അനുമതി നിഷേധിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X