Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിന്റെ പിഎച്ച്‌ഡി റജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേരള സര്‍വകലാശാലാ നടപടി ഹൈക്കോടതി ശരിവച്ചു.

സര്‍വകലാശാല ഉത്തരവിനെതിരെ അരുണ്‍ കുമാര്‍ നല്‌കിയ ഹര്‍ജി തള്ളിയാണ്‌ ജസ്‌റ്റിസ്‌ എസ്‌ സിരിജഗന്റെ ഉത്തരവ്‌.

പിഎച്ച്‌ഡി റജിസ്‌ട്രേഷനുള്ള യോഗ്യതാപരീക്ഷയില്‍ നിന്ന്‌ ഇളവിന്‌ ആവശ്യമായ ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്ന കാരണത്താലാണു അരുണ്‍ കുമാറിന്റെ റജിസ്‌ട്രേഷന്‍ നേരത്തെ സര്‍വകലാശാല റദ്ദാക്കിയത്‌.

അധ്യാപന പരിചയമുണ്ടെന്ന ഐഎച്ച്‌ആര്‍ഡി ഡയറക്‌ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിലാണ്‌ ആദ്യം റജിസ്‌ട്രേഷന്‍ നല്‍കിയത്‌. പിന്നീട്‌ ഇതു വിവാദമായപ്പോള്‍ സര്‍വകലാശാല വീണ്ടും ഡയറക്‌ടറോട്‌ വിശദീകരണം തേടിയിരുന്നു. എന്നാല്‍ അരുണിന്‌ ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്ന്‌ വ്യക്‌തമാക്കുന്ന മറുപടി ഡയറക്‌ടര്‍ നല്‍കിയതോടെ സര്‍വകലാശാല പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍ തള്ളാന്‍ തീരുമാനിക്കുകയായിരുന്നു.

ഐഎച്ച്‌ആര്‍ഡിയില്‍ ജോയിന്റ്‌ ഡയറക്‌ടറായിരുന്നതിനാല്‍ തന്റെ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റില്‍ അപാകതയില്ലെന്നു ഹര്‍ജിക്കാരന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ഗവേഷണം നടത്താനാണ്‌ അരുണ്‍കുമാര്‍ റജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+