ദോഹ കപ്പലപകടം: 16 ഇന്ത്യക്കാര്‍ മരിച്ചു
ദുബായ്: ഖത്തര്‍ തീരത്തിനകലെ മുങ്ങിയ ഡമാസ് വിക്‌ടറി കപ്പലിലെ 30 തൊഴിലാളികള്‍ മരിച്ചെന്നും അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരച്ചിലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഖത്തര്‍ തീരദേശ സേന കണ്ടെത്തി.
മുങ്ങിയ കപ്പലില്‍ നിന്നും രണ്ടു മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ രക്ഷപ്പെട്ടു. ബാലകൃഷ്‌ണന്‍ വേലായുധന്‍, ജെയ്‌സണ്‍ വര്‍ഗീസ്, പ്രഭുചെല്ലം എന്നിവരാണ് രക്ഷപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍. അപകടം നടക്കുമ്പോള്‍ ഇവര്‍ കപ്പലിന്റെ മുകള്‍ത്തട്ടിലായിരുന്നു. ദോഹാ തുറമുഖത്തു നിന്നും എട്ട് നോട്ടിക്കല്‍ മൈലകലെ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
19 ഇന്ത്യക്കാരുള്‍പ്പെടെ 39 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ദുബായ് ആസ്ഥാനമായുള്ള ഡെമാസ് മറൈന്‍ കമ്പനി വകയാണ് കപ്പല്‍. ഖത്തറിലെ എച്ച്.ബി.കെ പവര്‍ ക്‌ളീനിംഗ് അത് വാടകയ്‌ക്കെടുത്തതായിരുന്നു. എണ്ണ കിണറിലെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മോശമായ കാലാവസ്ഥയാണ് അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications