പാതയിരട്ടിപ്പിക്കലിന് 85 കോടി
ദില്ലി: മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിലെ ആറിടങ്ങളില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി 85 കോടി അനുവദിച്ചു.രണ്ട് പുതിയ പാതകള്‍ അനുവദിച്ചതിന് പുറമെയാണ് പാതയിരിട്ടിപ്പിക്കല്‍ ജോലികള്‍ക്കായി ഈ തുക വകയിരുത്തിയിരിക്കുന്നത്.
കുറുപ്പന്തറ ചിങ്ങവനം (15 കോടി), ഹരിപ്പാട് (10 കോടി), മുളന്തുരുത്തി കുറുപ്പന്തറ (16 കോടി), ചെങ്ങന്നൂര്‍ ചിങ്ങവനം (26), അമ്പലപ്പുഴ ചേപ്പാട് ഹരിപ്പാട് (8 കോടി), മാവേലിക്കര ചെങ്ങന്നൂര്‍ (10 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കോഴിക്കോട് മംഗലാപുരം പാതയുടെ നവീകരണത്തിന് നാല് ലക്ഷം രൂപയും തിരുവനന്തപുരത്തെ ലെവല്‍ ക്രോസുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3.62 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉപ്പള, മഞ്ചേശ്വരം ഓവര്‍ബ്രിഡ്‌ജുകളുടെ നിര്‍മ്മാണത്തിന് 95 ലക്ഷം, ഇടമണ്‍, പുനലൂര്‍ ഓവര്‍ബ്രിഡ്‌ജുകള്‍ക്ക് 45 ലക്ഷം എന്നിവയാണ് മറ്റ് രണ്ട് പ്രധാന നിര്‍ദ്ദേശങ്ങള്‍.
എറണാകുളം - മധുര റയില്‍ പാതയ്‌ക്കു എരുമേലി-പുനലൂര്‍-തിരുവനന്തപുരം റയില്‍ പാതയ്‌്‌ക്കുമാണ് ബജറ്റില്‍ നിര്‍ദേശമുണ്ടായിരിക്കുന്നത്.അതേ സമയം മലബാര്‍ മേഖലയില്‍ പാതയിരട്ടിപ്പിക്കലിനും വൈദ്യുതിവല്‍ക്കരണത്തിനും ബജറ്റില്‍ തുകയെന്നും നീക്കിവച്ചിട്ടില്ല.












Click it and Unblock the Notifications