അഭയ കേസ്: മാലിനിയെ കണ്ടെത്താനായില്ല
കൊച്ചി: പത്തു ദിവസത്തിനകം അഭയക്കേസിലെ നാര്‍കോ പരിശോധനയുടെ യഥാര്‍ഥ ടേപ്പുകള്‍ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പാലിയ്ക്കാന്‍ സിബിഐയ്ക്ക് കഴിയുമോയെന്ന് ആശങ്ക. സിബിഐ സംഘം ബാംഗ്ലൂരിലെത്തി അന്വേഷണം തുടരുകയാണെങ്കിലും കാര്യമായ ഗുണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ മാലിനിയെ ചോദ്യം ചെയ്താല്‍ മാത്രമെ നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ ടേപ്പുകള്‍ക്ക എന്തു പറ്റിയെന്നും അത് എവിടെയാണെന്നും അറിയാന്‍ കഴിയൂ. മാലിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൂന്ന് പ്രതികളുടെയും നാര്‍കോ പരിശോധന നടത്തിയത്.
ബാംഗ്ലൂരിലെ ശ്രീരാമപുരത്താണ് മാലിനി താമസിച്ചിരുന്നത്. എന്നാല്‍ ഇവിടെയെത്തിയ സിബിഐയ്ക്ക് അടഞ്ഞുകിടക്കുന്ന വീടാണ് കാണാന്‍ കഴിഞ്ഞത്. മാലിനി ഇപ്പോള്‍ എവിടെയാണെന്ന് അയല്‍വാസികള്‍ക്കും അറിയില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് സിബിഐ ഇപ്പോള്‍ നടത്തുന്നത്.
നാര്‍കോ പരിശോധനയുടെ യഥാര്‍ഥ ടേപ്പുകള്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ ലഭ്യമല്ലെന്നാണ് സൂചന. യഥാര്‍ഥ ടേപ്പുകള്‍ കിട്ടിയില്ലെങ്കില്‍ തെളിവുനശിപ്പിച്ചതിന് സിബിഐക്ക് കേസെടുക്കാം. ആരെയൊക്കെ പ്രതികള്‍ ആക്കണമെന്നും അവര്‍ക്ക് തീരുമാനിക്കാം. നാര്‍കോ പരിശോധന ചിത്രീകരിച്ച ടേപ്പില്‍ നിന്നും പകര്‍ത്തിയ സിഡികളില്‍ വന്കൃത്രിമത്വം നടന്നതായി സിഡിറ്റിലെ വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications