യാത്രാ, ചരക്ക് കൂലിയില്‍ മാറ്റമില്ല
ദില്ലി: യാത്ര, ചരക്ക് നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള ബജറ്റ് ഇന്ധന വില വര്‍ദ്ധനവ് കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് അനുഗ്രഹമാകും. ചരക്കു കൂലി വര്‍ദ്ധിപ്പിയ്‌ക്കാഞ്ഞത് ആവശ്യസാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനും ഒരു പരിധി വരെ സഹായകമാവുമെന്ന് കരുതപ്പെടുന്നു.
1500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം 25 രൂപയ്‌ക്ക് പാസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. തത്‌കാല്‍ റിസര്‍വേഷനുള്ള കുറഞ്ഞ നിരക്ക് 150 രൂപയില്‍ നിന്ന് 100 രൂപയായി കുറയ്‌ക്കാനും തീരുമാനിച്ചു. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനവും പത്രപ്രവര്‍ത്തകര്‍ക്ക് 50 ശതമാനവും യാത്രാ ഇളവും നല്‌കും.
സ്വകാര്യ െ്രെഫറ്റ് ടെര്‍മിനലുകള്‍ ആരംഭിയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. റെയില്‍വെ ഭൂമി കൂടുതല്‍ സ്ഥാനങ്ങളില്‍ പാട്ടത്തിന് നല്‍കും. ബംഗാളിലെ കാഞ്ച്‌റപറയില്‍ പുതിയ റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കും. 130 സ്‌റ്റേഷനുകളില്‍ കൂടി പുതിയ ഇന്‍റഗ്രേറ്റഡ് സുരക്ഷാ സംവിധാനം എര്‍പ്പെടുത്തും.












Click it and Unblock the Notifications